താപനില ഉയരുന്നു; പുറം ജോലി എടുക്കുന്ന തടവ് പുള്ളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഉത്തരവ് 

JULY 4, 2024, 6:48 AM

വാഷിംഗ്‌ടൺ: കടുത്ത താപനില  ഉയരുന്നതിനാൽ പുറം പണിയെടുക്കുന്ന തടവ് പുള്ളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ നടപടിയെടുക്കാൻ ഫെഡറൽ ജഡ്ജി ലൂസിയാനയോട് ഉത്തരവിട്ടു. ഇവർക്ക് പരിക്കുകളോ മരണമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജോലിയിൽ ഇടവേളകളും തൊഴിലാളികൾക്ക് സൺസ്‌ക്രീനും മറ്റ് അടിസ്ഥാന സംവിധാനങ്ങളും ഒരുക്കാൻ യു.എസ് ജില്ലാ കോടതി ജഡ്ജി ബ്രയാൻ ജാക്‌സൺ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.  ജയിൽ തൊഴിലാളികളുടെ ആരോഗ്യ കാര്യങ്ങളിൽ  രാജ്യവ്യാപകമായി ശ്രദ്ധ വർദ്ധിക്കുന്നതിനിടയിലാണ് ഉത്തരവ്. 

അംഗോളയിൽ തടവിലാക്കപ്പെട്ട പുരുഷന്മാർ കഴിഞ്ഞ വർഷം ക്രൂരവും അസാധാരണവുമായ ശിക്ഷയും ജയിലിൻ്റെ വയലുകളിൽ നിർബന്ധിത ജോലിയും എടുപ്പിക്കുന്നുവെന്ന്  ആരോപിച്ച്  കേസ് ഫയൽ ചെയ്തിരുന്നു. പൊരിവെയിലത്ത് ജോലി ചെയ്യാൻ വിസമ്മതിച്ചാൽ, അച്ചടക്ക മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അവരെ ഏകാന്ത തടവിലാക്കുകയോ മറ്റ് ശിക്ഷകൾ നേരിടുകയോ ചെയ്യുമെന്നും പരാതിയിൽ പറയുന്നു.  

vachakam
vachakam
vachakam

സംസ്ഥാനത്തുടനീളമുള്ള താപനില വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ലൂസിയാനയിലെ ചൂട് കൈകാര്യം ചെയ്യുന്നത് ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പ്രശ്നമായി മാറിയിരിക്കുന്നുവെന്ന്  ജഡ്ജി ജാക്സൺ തൻ്റെ 78 പേജുള്ള വിധിയിൽ എഴുതി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam