കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു; 26,000 പേരെ ഒഴിപ്പിച്ചു

JULY 4, 2024, 6:25 AM

കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു. കടുത്ത ചൂടും പുകയും കാരണം കുറഞ്ഞത് 26,000 പേരെ ഒഴിപ്പിച്ചു.

സാക്രമെൻ്റോയിൽ നിന്ന് 70 മൈൽ (110 കിലോമീറ്റർ) വടക്ക്, ബട്ട് കൗണ്ടിയിലെ ഒറോവിൽ നഗരത്തിന് സമീപം ചൊവ്വാഴ്ചയാണ് കാട്ടു തീ പടർന്നത്. 

ഒറോവില്ലിൽ ചൊവ്വാഴ്ച രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഒഴിപ്പിക്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു.

vachakam
vachakam
vachakam

ബട്ട് കൗണ്ടിയിലെ മിക്ക സ്ഥലങ്ങളിലും പടക്കങ്ങൾ നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തീപിടിത്ത ഫലമായി ഉണ്ടായ നാശത്തെക്കുറിച്ച് ഉടനടി  റിപ്പോർട്ട് ലഭിച്ചിട്ടില്ല.  

തീപിടിത്തത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണ്.  കാറ്റും കുറഞ്ഞ ഈർപ്പം നിലയും ഉൾപ്പെടെയുള്ള ഗുരുതരമായ കാലാവസ്ഥയെക്കുറിച്ചുള്ള റെഡ് ഫ്ലാഗ് മുന്നറിയിപ്പുകൾ നൽകിയിരുന്നു.  

 അഗ്നിശമന പ്രവർത്തകർ തീ നിയന്ത്രണ വിധേയമാക്കുകയാണ്. ചില താമസക്കാരെ ഉടൻ വീട്ടിലേക്ക് മടങ്ങാൻ അനുവദിക്കുമെന്ന് ഒറോവിൽ മേയർ ഡേവിഡ് പിറ്റ്മാൻ പറഞ്ഞു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam