മത്സര രംഗത്ത് നിന്ന് ട്രംപ് വിട്ടുനിൽക്കണമെന്ന് ഫിലാഡൽഫിയ ഇൻക്വയറർ എഡിറ്റോറിയൽ ബോർഡ്

JULY 1, 2024, 2:49 AM

ഫിലാഡൽഫിയ: യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് ട്രംപ് വിട്ടുനിൽക്കണമെന്ന് ഫിലാഡൽഫിയ ഇൻക്വയറർ എഡിറ്റോറിയൽ ബോർഡ്.സംവാദത്തെക്കുറിച്ചുള്ള സംവാദം അസ്ഥാനത്താണ് ആണെന്നും മത്സരത്തിൽ നിന്ന് പിന്മാറേണ്ട ഒരേയൊരു വ്യക്തി ട്രംപാണ് എന്നും എഡിറ്റോറിയൽ ബോർഡ് ശനിയാഴ്ച എഴുതി. 

ബൈഡൻ്റെ സംവാദ പ്രകടനം ഡെമോക്രാറ്റിക് പാർട്ടിയിലെ ചില അംഗങ്ങളെ കൂടാതെ മാധ്യമപ്രവർത്തകർക്കിടയിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്.ചർച്ചയിൽ ബൈഡൻ കാണിച്ചത് ഒരു "ദുരന്തം" ആണെന്ന് ഇൻക്വയറർ സമ്മതിച്ചു.എന്നാൽ ട്രംപാണ് മത്സര രംഗത്ത് നിന്നും പിന്മാറേണ്ടത് എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.

ട്രംപ് സംവാദ വേദിയിൽ ഒരു സ്ഥാനം അർഹിക്കുന്നില്ലെന്ന് വാദിച്ച എഡിറ്റോറിയൽ ബോർഡ്, "എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഒരു വേദി പോലും നൽകുന്നത്?" എന്നും ചോദിച്ചു.

vachakam
vachakam
vachakam

ബൈഡന് 81 വയസ്സുണ്ട്. നിലവിൽ പഴേപോലെ ഊർജ്ജം ഇല്ല. എന്നാൽ തന്റെ മോശം അവസ്ഥയിലും അദ്ദേഹത്തിന്റെ പ്രകടനം ട്രംപിനേക്കാൾ മികച്ചതാണെന്ന് ഇൻക്വയറർ പറയുന്നു.

 ENGLISH SUMMARY: The Philadelphia Inquirer calls on Donald Trump to drop out after debate performance


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam