പ്രസിഡന്റായിരുന്ന സമയത്തെ ചില പ്രവൃത്തികള്‍ക്ക് ട്രംപിന് പരിരക്ഷയുണ്ടെന്ന് യുഎസ് സുപ്രീം കോടതി

JULY 2, 2024, 2:31 AM

വാഷിംഗ്ടണ്‍: പ്രസിഡന്റ് പദവിയിലെ അവസാന നാളുകളില്‍ ചെയ്ത ചില പ്രവര്‍ത്തികള്‍ക്ക് ക്രിമിനല്‍ പ്രോസിക്യൂഷന് വിധേയനാക്കുന്നതില്‍ നിന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പരിരക്ഷ ലഭിക്കാമെന്ന് യുഎസ് സുപ്രീം കോടതി. ഫെഡറല്‍ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങളില്‍ ട്രംപിനെതിരായ വിചാരണ ഇതോടെ നീളുമെന്ന് ഉറപ്പായി. 

ചരിത്രപരമായ വിധി 6-3 എന്ന നിലയിലാണ് ട്രംപിന് അനുകൂലമായത്. പ്രസിഡന്റായിരിക്കുമ്പോള്‍ ചെയ്തിരിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് ട്രംപിന് പ്രോസിക്യൂഷന്‍ പരിരക്ഷ ലഭിക്കില്ലെന്ന ഫെഡറല്‍ അപ്പീല്‍ കോടതിയുടെ ഫെബ്രുവരിയിലെ കണ്ടെത്തല്‍ സുപ്രീം കോടതി തള്ളി. 

'ഒരു മുന്‍ പ്രസിഡന്റിന് തന്റെ അധികാര കാലയളവിലെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിമിനല്‍ പ്രോസിക്യൂഷനില്‍ നിന്ന് കുറച്ച് പ്രതിരോധം ആവശ്യമാണെന്ന് ഞങ്ങള്‍ നിഗമനം ചെയ്യുന്നു,' ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് പറഞ്ഞു. 

vachakam
vachakam
vachakam

'പ്രസിഡന്റ് തന്റെ അനൗദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു പ്രതിരോധവും അനുഭവിക്കുന്നില്ല, കൂടാതെ പ്രസിഡന്റ് ചെയ്യുന്നതെല്ലാം ഔദ്യോഗികമല്ല. പ്രസിഡന്റ് നിയമത്തിന് അതീതനല്ല, ''റോബര്‍ട്ട്‌സ് കൂട്ടിച്ചേര്‍ത്തു.

അഞ്ച് യാഥാസ്ഥിതിക ജഡ്ജിമാര്‍ റോബര്‍ട്ട്‌സിനൊപ്പം ചേര്‍ന്നപ്പോള്‍ മൂന്ന് ലിബറല്‍ ജഡ്ജിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

ട്രംപിന് അനുവദിച്ചിരിക്കുന്ന ക്രിമിനല്‍ ഇമ്മ്യൂണിറ്റി പ്രസിഡന്റ് പദവിയുടെ ഘടനയെ അടിസ്ഥാനപരമായി മാറ്റുന്നുവെന്ന് ജസ്റ്റിസ് സോണിയ സോട്ടോമേയര്‍ വിയോജിപ്പ് വിധിയില്‍ പ്രസ്താവിച്ചു. 'ഒരു മനുഷ്യനും നിയമത്തിന് അതീതരല്ലെന്ന നമ്മുടെ ഭരണഘടനയ്ക്കും ഭരണസംവിധാനത്തിനും അടിസ്ഥാനമായ തത്വത്തെ ഇത് പരിഹസിക്കുന്നു.' സോട്ടോമേയര്‍ പറഞ്ഞു. 

vachakam
vachakam
vachakam

രണ്ട് മാസത്തിലേറെ വാദം കേട്ട ശേഷമാണ് ട്രംപിന് ആശ്വാസം നല്‍കുന്ന വിധി കോടതി പുറപ്പെടുവിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam