കാണാതായ 200 കുട്ടികളെ ആറാഴ്ചയ്ക്കിടെ രക്ഷപ്പെടുത്തി യുഎസ് മാര്‍ഷല്‍മാര്‍

JULY 2, 2024, 6:52 AM

ന്യൂയോര്‍ക്ക്: കാണാതായ 200 കുട്ടികളെ യു.എസ് മാര്‍ഷല്‍സ് സര്‍വീസ് ആറാഴ്ചയ്ക്കിടെ രക്ഷപ്പെടുത്തിയതായി തിങ്കളാഴ്ച ഏജന്‍സി അറിയിച്ചു. 'ഓപ്പറേഷന്‍ ഞങ്ങള്‍ നിങ്ങളെ കണ്ടെത്തും 2' എന്ന് പേരിട്ട് നടത്തിയ അന്വേഷണത്തില്‍ ഫീനിക്‌സ്, അരിസോണ, മിയാമി, ഫ്‌ലോറിഡ തുടങ്ങിയ നിരവധി ഹോട്ട് സ്‌പോട്ട് നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇവിടങ്ങ്‌ളില്‍ നിന്നായിരുന്നു കുട്ടികളില്‍ ഏറെയും കാണാതായത്.

ഒരോ കുട്ടിയെ കാണാതാകുമ്പോഴെല്ലാം, അവര്‍ എങ്ങനെയാണ് കാണാതായതെന്ന് വിശദീകരിക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെങ്കിലും, ഇത് ഒരു വംശത്തെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകലാണെന്ന് തങ്ങള്‍ കരുതുന്നുണ്ട്. അല്ലെങ്കില്‍ ഇതൊരു ഒളിച്ചോട്ടമായിരിക്കാം. ഇത് തുടര്‍ന്നാല്‍ അവര്‍ അപകടത്തിലാകാനും കടത്തപ്പെടാനും സാധ്യതയുണ്ട്. സംഭവ തങ്ങളെ വേദനിപ്പിക്കുന്നു. ഇത് വളരെ ഗൗരവമായി കാണേണ്ടതുണ്ടെന്നും യുഎസ് മാര്‍ഷല്‍സ് സര്‍വീസ് ഡയറക്ടര്‍ റൊണാള്‍ഡ് ഡേവിസ് തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam