ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണ് ഉണ്ടായ അപകടത്തിൽ രണ്ട് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം മൂന്നായി ഉയർന്നു.ആറ് പേർക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ടെർമിനൽ-1ഡിയിലെ മേൽക്കൂര തകർന്ന് വീണത്.കനത്ത മഴയിലും കാറ്റിലും മേൽക്കൂരയുടെ ഒരു ഭാഗം ടാക്സികൾ ഉൾപ്പെടെയുള്ള കാറുകൾക്ക് മുകളിൽ വീഴുകയായിരുന്നു.സംഭവം നടന്ന ഉടൻ ഡൽഹി പോലീസ്, ഫയർ സർവീസ്, സിഐഎസ്എഫ്, എൻഡിആർഎഫ് ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരുന്നു.
സുരക്ഷാ കാരണങ്ങളാൽ വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറുകൾ അടച്ചു. വിമാനത്താവള പരിസരത്ത് വൻ ഗതാഗതക്കുരുക്കുണ്ടായി.ഉച്ചയ്ക്ക് 1 മണി വരെ പുറപ്പെടുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
ടെർമിനൽ 1 അടുത്തിടെയാണ് വിപുലീകരിച്ചത് ഈ വർഷം മാർച്ച് 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിപുലീകരിച്ച പതിപ്പ് ഉദ്ഘാടനം ചെയ്തിരുന്നു.
ENGLISH SUMMARY: Three dead as Delhi airport roof collapses
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്