ടീസ്റ്റ നദീജല കരാര്‍: മോദി-മമത ചര്‍ച്ചയില്‍ അതൃപ്തിയറിയിച്ച് മമത ബാനര്‍ജി

JUNE 24, 2024, 8:23 PM

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിലുള്ള ചര്‍ച്ചയുടെ ഭാഗമാകാന്‍ തന്നെ ക്ഷണിക്കാത്ത കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രവും ബംഗ്ലാദേശും തമ്മിലുള്ള ജലം പങ്കിടല്‍ ചര്‍ച്ചകളില്‍ മമത എതിര്‍പ്പ് ഉന്നയിച്ചു.

'സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിക്കാതെയോ അഭിപ്രായം ആരായാതെയോ ഉള്ള ഏകപക്ഷീയമായ ചര്‍ച്ചകളും നീക്കുപോക്കുകളും സ്വീകാര്യമോ അഭികാമ്യമോ അല്ല.' മമത ബാനര്‍ജി പറഞ്ഞു. ഇത്തരം കരാറുകളുടെ ആഘാതം മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് പശ്ചിമ ബംഗാളിലെ ജനങ്ങളായിരിക്കുമെന്നും മമത കത്തില്‍ കുറ്റപ്പെടുത്തി. 

പ്രധാനമന്ത്രി മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മില്‍ അടുത്തിടെ നടന്ന ഉഭയകക്ഷി യോഗത്തില്‍, ടീസ്റ്റ നദിയുടെ സംരക്ഷണവും പരിപാലനവും 1996 ലെ ഗംഗാ ജല ഉടമ്പടിയുടെ പുതുക്കലും സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തിരുന്നു. ടീസ്റ്റ നദിയുടെ സംരക്ഷണവും പരിപാലനവും ചര്‍ച്ച ചെയ്യുന്നതിനായി ഒരു സാങ്കേതിക സംഘം ഉടന്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കുമെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞു.

vachakam
vachakam
vachakam

കരാര്‍ പ്രകാരം, ടീസ്റ്റയിലെ ജലം കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമായി ഇന്ത്യ ഒരു വലിയ റിസര്‍വോയറും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. ഫറാക്ക ബാരേജ് മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായെന്ന് ആരോപിച്ച് ദീര്‍ഘകാലമായി ജലം പങ്കിടല്‍ കരാറിനെ എതിര്‍ക്കുന്ന മമത ബാനര്‍ജിയെ ഇത് പ്രകോപിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam