'നീറ്റ് ഒഴിവാക്കി സംസ്ഥാനങ്ങളുടെ അധികാരം തിരിച്ചു നല്‍കണം': പ്രധാന മന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജി

JUNE 25, 2024, 5:28 AM

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) സംവിധാനം ഒഴിവാക്കി പഴയ രീതിയില്‍ സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാറും. തമിഴ്‌നാട് സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നതിന് പിന്നാലെയാണ് ബംഗാളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ച പശ്ചിമ ബംഗാളില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളെയാണ് ബാധിച്ചതെന്നും സുതാര്യമായ അന്വേഷണം നടത്തണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. 2017 ന് മുമ്പ് സംസ്ഥാനങ്ങള്‍ക്ക് സ്വന്തം പ്രവേശന പരീക്ഷ നടത്താന്‍ അനുവാദമുണ്ടായിരുന്നു. ഈ സംവിധാനം പ്രശ്നങ്ങളില്ലാതെ സുഗമമായി നടന്നുപോന്നു.

വിദ്യാഭ്യാസത്തിനും ഇന്റേണ്‍ഷിപ്പിനുമായി ഡോക്ടറാകുന്ന ഒരാള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാധാരണയായി 50 ലക്ഷം രൂപയിലധികം ചെലവഴിക്കുന്നുണ്ട്. അതിനാല്‍ അവരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തിന് നല്‍കണം.

വികേന്ദ്രീകൃത സമ്പ്രദായം കേന്ദ്രം പിന്നീട് കേന്ദ്രീകൃത പരീക്ഷാ സമ്പ്രദായത്തിലേക്ക് (നീറ്റ്) മാറ്റി. ഇത് ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് എതിരാണ്. നീറ്റ് വന്‍ അഴിമതിയാണ്. സമ്പന്നര്‍ക്ക് മാത്രം പ്രയോജനം ചെയ്യുന്നതിലേക്ക് മാറി. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ പഴയ സംവിധാനത്തിലേക്ക് തന്നെ മാറണമെന്നും മമത കത്തില്‍ ആവശ്യപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam