പിണറായിയെക്കുറിച്ചുള്ള ഡോക്യുമെന്ററി യൂട്യൂബില്‍ നിന്നും പിന്‍വലിച്ച് ഡയറക്ടര്‍

JUNE 28, 2024, 8:15 PM

കൊച്ചി: പിണറായിയെക്കുറിച്ചുള്ള ഡോക്യുമെന്ററി യൂട്യൂബില്‍ നിന്നും പിന്‍വലിച്ച് ഡയറക്ടര്‍ കെ ആര്‍ സുഭാഷ്. 'യുവതയോട്, അറിയണം പിണറായിയെ' എന്ന ഡോക്യുമെന്ററിയാണ് പിൻവലിച്ചത്.

കമ്മ്യൂണിസ്റ്റുകാരനായ പിണറായി വിജയനെക്കുറിച്ച് യുവജനങ്ങളോട് പറയുന്നതാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം.

എന്നാല്‍ പിണറായി വിജയനിലെ കമ്മ്യൂണിസ്റ്റുകാരന്‍ ഇല്ലാതായെന്ന തോന്നല്‍ തന്നില്‍ വന്നു, ഇനി ഡോക്യുമെന്ററിക്ക് നിലനില്‍പ്പില്ലെന്നുമാണ് സുഭാഷിൻറെ വിശദീകരണം. 

vachakam
vachakam
vachakam

പ്രസ്ഥാനത്തിന്റെ ആസന്ന മരണത്തിന് മുന്നേ തനിക്ക് ഇതേ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും അണ്ണാറക്കണ്ണന് തന്നാലായത് എന്നും കെ ആര്‍ സുഭാഷ് പറയുന്നു.

 എതിര്‍പ്പുകള്‍ വരുന്നുണ്ട് അറിയാം എങ്കിലും ഇത്തരം ചില ഒറ്റപ്പെട്ട ട്രീറ്റ്‌മെന്റുകളും ഇക്കാലത്ത് ഗുണം .....' എന്നാണ് കെ ആര്‍ സുഭാഷിന്റെ വിശദീകരണം.

 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് 35 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മ്മിച്ചത്. ഇതിനകം ഒരു കോടിയിലധികം പേര്‍ ഡോക്യുമെന്ററി കണ്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam