വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളായവർക്കും പ്രസവാവധി; 50 വര്‍ഷത്തെ നിയമം ഭേദഗതി ചെയ്ത് ചരിത്രമായി സര്‍ക്കാര്‍

JUNE 24, 2024, 10:19 PM

ഡല്‍ഹി: വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളായവർക്കും പ്രസവാവധി ലഭിക്കാൻ ഉത്തരവുമായി സർക്കാർ. കേന്ദ്രസർക്കാർ ജീവനക്കാരായ വനിതകള്‍ക്ക് വാടകഗർഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചാലും 180 ദിവസം അവധി ലഭിക്കും എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. 50 വർഷത്തെ നിയമം ആണ് സർക്കാർ ഭേദഗതി ചെയ്തിരിക്കുന്നത്.

1972ലെ കേന്ദ്ര സിവില്‍ സർവീസ് നിയമത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതനുസരിച്ച്‌ വാടക ഗർഭധാരണത്തിലൂടെ 'അമ്മ'യാകുന്ന ജീവനക്കാരിക്ക് പുറമേ പിതാവാകുന്ന ജീവനക്കാരനും അവധി ലഭിക്കുന്നതാണ്. 15 ദിവസത്തെ അവധിയാണ് ലഭിക്കുക എന്നാണ് റിപ്പോർട്ട്. 

വാടക ഗർഭധാരണം നടത്തുന്ന സ്ത്രീക്കും അവർ കേന്ദ്രസർക്കാർ ജീവനക്കാരിയാണെങ്കില്‍ 180 ദിവസത്തെ അവധി അനുവദിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam