അടിയന്തരാവസ്ഥയെ പ്രതിരോധിച്ചവർക്ക് ആദരവുമായി പ്രധാനമന്ത്രി; മോഡി ലക്ഷ്യമിടുന്നത് കോൺഗ്രസിനെ ?

JUNE 25, 2024, 10:06 AM

ഡൽഹി: അടിയന്തിരാവസ്ഥയുടെ ഓർമയ്ക്ക് ഇന്ന് 49 വയസ് തികയുകയാണ്. 1975 ൽ ഈ ദിവസമാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. ആ കറുത്ത ദിനങ്ങളെ പ്രതിരോധിച്ചവർക്ക് ആദരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 

21 മാസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ എങ്കിലും അടിയന്തിരാവസ്ഥയുടെ ആഘാതം വലുതായിരുന്നു. ഇതിന്റെ ഓർമ്മപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 1975-ലെ അടിയന്തരാവസ്ഥയെ ചെറുത്തുനിന്നവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി എക്‌സിലെ തൻ്റെ ഔദ്യോഗിക അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു. കോൺഗ്രസ് പാർട്ടിയും അതിൻ്റെ മുൻ സർക്കാരുകളും അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഹനിക്കുകയും ഭരണഘടനാ ലംഘനം നടത്തുകയും ചെയ്തുവെന്നും അദ്ദേഹം വിമർശിച്ചു.

vachakam
vachakam
vachakam

അധികാരം നിലനിർത്താൻ കോൺഗ്രസ് രാജ്യത്തെ ജയിലാക്കി മാറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു, "അധികാരത്തിൽ മുറുകെ പിടിക്കാൻ, അന്നത്തെ കോൺഗ്രസ് സർക്കാർ എല്ലാ ജനാധിപത്യ തത്വങ്ങളും അവഗണിച്ച് രാജ്യത്തെ ജയിലാക്കി. കോൺഗ്രസിനോട് വിയോജിക്കുന്ന ഏതൊരു വ്യക്തിയും പീഡിപ്പിക്കപ്പെട്ടു. ദുർബ്ബല വിഭാഗങ്ങളെ ലക്ഷ്യമിട്ട് സാമൂഹികമായി പിന്തിരിപ്പൻ നയങ്ങൾ അഴിച്ചുവിടുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam