ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവില്‍ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസാണ് ചോര്‍ച്ചയുള്ളതായി വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.
രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിന്റെ മേല്‍ക്കൂര ആദ്യ മഴയില്‍ തന്നെ ചോരാന്‍ തുടങ്ങിയെന്നാണ് സത്യേന്ദ്രദാസ് പറഞ്ഞത്. എന്ത് പോരായ്മയാണുണ്ടായതെന്ന് ശ്രദ്ധിക്കണം എന്നും ഇത് വളരെ പ്രാധാന്യമുള്ള കാര്യമാണ് എന്നും ക്ഷേത്രത്തില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ മാര്‍ഗമില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മഴ ശക്തി പ്രാപിക്കുകയാണെങ്കില്‍ ക്ഷേത്രത്തില്‍ ആരാധന നടത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്