പഠനത്തില്‍ ശ്രദ്ധിക്കാത്തതിന് ശകാരിച്ചു; അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി കോളേജ് വിദ്യാര്‍ഥി

JUNE 24, 2024, 2:52 PM

ചെന്നൈ: കോളേജ് വിദ്യാര്‍ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ചെന്നൈ തിരുവൊട്ടിയൂരില്‍ മൂന്നാം വര്‍ഷ ബി.എസ്സി. വിദ്യാര്‍ഥിയായ നിതേഷാണ്(20), അമ്മ പത്മ (45), പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന സഹോദരന്‍ സഞ്ജയ്(15) എന്നിവരെ രാത്രിയില്‍ ഉറങ്ങിക്കിടക്കവേ കഴുത്തറത്തു കൊന്നത്. 

പഠനത്തില്‍ ശ്രദ്ധിക്കാത്തതിന് നിരന്തരം ശകാരിച്ചതിന്റെ പേരില്‍ ആണ് ക്രൂര കൊലപാതകം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്. മൃതദേഹങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു.

അതേസമയം അമ്മയോടായിരുന്നു പകയെങ്കിലും അമ്മ മരിക്കുന്നതോടെ അനുജന്‍ ഒറ്റപ്പെട്ടുപോകുമെന്ന ആശങ്കയുള്ളതിനാലാണ് സഹോദരനെയും കൊലപ്പടുത്തിയതെന്നാണ് നിതേഷ് പോലീസിന് മൊഴി നല്‍കിയത്. ഇയാളുടെ പിതാവ് മുരുകന്‍ വിദേശത്താണ്. വ്യാഴാഴ്ചയാണ് കൊലപാതകം നടത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam