ലോക്‌സഭയിലെ പ്രോടെം സ്‌പീക്കറായി സ്ഥാനമേറ്റെടുത്ത് ഭര്‍തൃഹരി മഹ്താബ്; ചുമതലകള്‍ എന്തൊക്കെ?

JUNE 24, 2024, 1:45 PM

ന്യൂഡൽഹി: ബിജെപി എംപി ഭർതൃഹരി മഹ്താബ് ലോക്‌സഭയുടെ പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷത്തിൻ്റെ ശക്തമായ എതിർപ്പിനും പ്രതിഷേധത്തിനും ഇടയിലാണ് അദ്ദേഹം ചുമതലയേറ്റത്.

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു മഹ്താബിന് സത്യവാചകം ചൊല്ലിക്കൊടുത്തു.ഇന്ന് ആരംഭിക്കുന്ന ലോക്‌സഭാ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മേൽനോട്ടം വഹിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിൻ്റെ പ്രധാന ദൗത്യം.

പ്രോടെം സ്‌പീക്കറുടെ ചുമതലകള്‍

vachakam
vachakam
vachakam

ഭരണഘടനയുടെ ആർട്ടിക്കിള്‍ 99 പ്രകാരം, സഭയിലെ ഓരോ അംഗവും തങ്ങളുടെ ഇരിപ്പിടത്തില്‍ കയറുന്നതിന് മുമ്ബ് സത്യപ്രതിജ്ഞ നടത്തേണ്ടതുണ്ട്. ഇത് സാധാരണയായി രാഷ്ട്രപതിയുടെയോ രാഷ്ട്രപതി നിയമിച്ച വ്യക്തിയുടെയോ മുമ്ബാകെയാണ് ചെയ്യുന്നത്. ഇതിന് നേതൃത്വം നല്‍കുകയാണ് പ്രോടെം സ്‌പീക്കറുടെ ചുമതല.

ഏറ്റവും കൂടുതല്‍ കാലം പാർലമെന്റ് അംഗമായിരുന്ന അംഗത്തെയാണ് സാധാരണയായി ഈ സ്ഥാനത്തേക്ക് നിയമിക്കാറുള്ളത്. എന്നാല്‍ ഇത് ലിഖിതമായ ഒരു നിയമം അല്ലാത്തതിനാല്‍ ചില അവസരങ്ങളില്‍ ഈ കീഴ്വഴക്കങ്ങള്‍ ലംഘിക്കപ്പെടാറുമുണ്ട്.

ആരാണ് ഭർതൃഹരി മഹ്താബ്?

vachakam
vachakam
vachakam

ഒഡീഷ മുൻ മുഖ്യമന്ത്രി ഹരേകൃഷ്‌ണ മഹ്താബിന്റെ മകനായ ഭർതൃഹരി മഹ്താബ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് വരെ നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡിക്കൊപ്പമായിരുന്നു.

പാർട്ടിക്കുള്ളിലെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മഹ്താബ് മാർച്ചില്‍ പാർട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. പിന്നീട് ബിജെപിയില്‍ ചേരുകയും ചെയ്‌തു.

കട്ടക്കില്‍ നിന്ന് ഏഴ് തവണ എംപിയായി മഹ്താബ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം 57,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. ഇതില്‍ ആറ് തവണയും ബിജെഡി അംഗമായാണ് അദ്ദേഹം പാർലമെന്റില്‍ എത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam