സുപ്രീം കോടതിയിലും ആശ്വാസമില്ല; കെജ്രിവാളിന്റെ ജയില്‍ മോചന സ്വപ്‌നത്തിന് തിരിച്ചടി

JUNE 24, 2024, 1:36 PM

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. ജാമ്യം സംബന്ധിച്ച കാര്യം ഹൈക്കോടതി തന്നെ തീരുമാനിക്കട്ടേയെന്ന് സുപ്രീംകോടതി പറഞ്ഞു. 

മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണകോടതി ജാമ്യം നല്‍കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് കെജ് രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കേസ് ജൂൺ 26ന് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.

vachakam
vachakam
vachakam

ഹൈക്കോടതിയുടെ ഉത്തരവിനായി കാത്തിരിക്കണമെന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ്.വി.എൻ.ഭാട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam