ഛത്തീഡ്ഗഢിലെ വന മേഖലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 7 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

MAY 23, 2024, 7:27 PM

റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂരിനടുത്തുള്ള വനത്തില്‍ വ്യാഴാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ബീജാപൂര്‍, നാരായണ്‍പൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള വനത്തില്‍ രാവിലെ 11 മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് നാരായണ്‍പൂര്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

'സിപിഐ (മാവോയിസ്റ്റ്) 16-ാം നമ്പര്‍ പ്ലാറ്റൂണിലെ മാവോയിസ്റ്റ് നേതാക്കളുടെയും ഇന്ദ്രാവതി ഏരിയ കമ്മറ്റിയിലെ മാവോയിസ്റ്റുകളുടെയും സാന്നിധ്യത്തെ കുറിച്ച് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന്  ബുധനാഴ്ച രാത്രി നാരായണ്‍പൂര്‍, ബസ്തര്‍, ദന്തേവാഡ എന്നിവിടങ്ങളിലെ ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ (ഡിആര്‍ജി) സംയുക്ത സംഘവും പ്രത്യേക ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്) നക്സല്‍ വിരുദ്ധ ഓപ്പറേഷനു പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് വെടിവെയ്പുണ്ടായത്. വെടിവയ്പ്പ് നിലച്ചതിന് ശേഷം രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ നാരായണ്‍പൂര്‍ പോലീസ് കണ്ടെടുത്തു,'' പ്രസ്താവനയില്‍ പറയുന്നു.

vachakam
vachakam
vachakam

നാരായണ്‍പൂര്‍, ബസ്തര്‍, ദന്തേവാഡ ജില്ലകളുടെ അതിര്‍തത്തിയിലെ ട്രൈ ജംഗ്ഷനിലെ അബുജ്മദ് വനത്തിലാണ് ഓപ്പറേഷന്‍ നടക്കുന്നത്.

''രാവിലെ നാരായണ്‍പൂര്‍ പോലീസ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു, വൈകുന്നേരം ദന്തേവാഡ പോലീസ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അഞ്ച് ആയുധങ്ങളും കണ്ടെടുത്തു.,' പൊലീസ് അറിയിച്ചു.  

ഏറ്റുമുട്ടല്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് ദന്തേവാഡ പോലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. മാവോയിസ്റ്റുകള്‍ ആരാണെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam