ജലക്ഷാമം പരിഹരിക്കാന്‍ ഡല്‍ഹി മന്ത്രി അതിഷി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു; തീരുമാനം ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്

JUNE 25, 2024, 3:00 PM

ഡല്‍ഹിയിലെ ജലക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി അതിഷി നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചതായി റിപ്പോർട്ട്. ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് നിരാഹാര സമരം അവസാനിപ്പിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. 

അതേസമയം ഈ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്താനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന ഇന്ന് രാവിലെയാണ് അതിഷിയുടെ ആരോഗ്യനില മോശമായത്. എല്‍എന്‍ജെപി ആശുപത്രിയിലെ തീവ്ര പരിചണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അതിഷിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണം. നിരാഹാര സമരം ഉപേക്ഷിച്ചെങ്കിലും വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉയര്‍ത്തുമെന്ന് സഞ്ജയ്‌സിംഗ് എംപി പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam