പൂനെ പോര്‍ഷെ കേസ്: 17 കാരനായ പ്രതിയെ തടവില്‍ നിന്ന് മോചിപ്പിച്ച് ബോംബെ ഹൈക്കോടതി

JUNE 25, 2024, 4:18 PM

മുംബൈ: പൂനെ പോര്‍ഷെ അപകടക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ തടവില്‍ നിന്ന് വിട്ടയക്കാന്‍ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു. റിമാന്‍ഡ് ഉത്തരവ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് കോടതി റദ്ദാക്കി.

മേയ് 19 ന് അര്‍ദ്ധരാത്രി പുനെ നഗരത്തില്‍ പതിനേഴുകാരന്‍ ഓടിച്ച പോര്‍ഷെ, ഒരു ബൈക്കില്‍ ഇടിച്ചുകയറി രണ്ട് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ മരിച്ചിരുന്നു. 

കേസില്‍ പ്രതിയായ കൗമാരക്കാരന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് (ജെജെബി) ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് കൗമാരക്കാരനെ റിമാന്‍ഡ് ചെയ്തു.

vachakam
vachakam
vachakam

അപകടം നടന്ന് ഒരു മാസത്തിന് ശേഷം, ജസ്റ്റിസുമാരായ ഭാരതി ദാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരുടെ ബെഞ്ചാണ് ഇളവ് അനുവദിച്ചത്. അപകടം നിര്‍ഭാഗ്യകരമാണെങ്കിലും, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്ന് ജഡ്ജിമാര്‍ പറഞ്ഞു. കൗമാരക്കാരനെ മോചിപ്പിക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനോട് കോടതി ഉത്തരവിട്ടു. കുട്ടിയുടെ പ്രായവും സംഭവം സൃഷ്ടിച്ച മാനസിക ആഘാതവും പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മാതാപിതാക്കളും മുത്തച്ഛനും ഇപ്പോള്‍ ജയിലില്‍ കഴിയുന്നതിനാല്‍, കൗമാരക്കാരന്റെ സംരക്ഷണം പിതൃസഹോദരിക്കാണ് നല്‍കിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam