രാഷ്ട്രീയത്തിൽ ചുവട് ഉറപ്പിക്കാൻ എം വി നികേഷ് കുമാര്‍; സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചു

JUNE 25, 2024, 8:20 PM

കൊച്ചി: റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് എംവി നികേഷ് കുമാർ 28 വർഷത്തെ സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചു. 

രാഷ്ട്രീയരംഗത്ത് സജീവമാകുന്നതിൻ്റെ ഭാഗമായാണ് മാധ്യമരംഗം വിടുന്നത്. റിപ്പോർട്ടർ ടിവിയുടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് എംവി നികേഷ് കുമാർ രാജിവച്ചു.

'ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും. 

vachakam
vachakam
vachakam

റിപ്പോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്‌നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും.

ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,' എം വി നികേഷ് കുമാര്‍ വിശദീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam