രണ്ട് അപ്പാര്‍ട്ടുമെന്റുകളിലായി നടന്ന വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

JUNE 26, 2024, 6:16 AM

ന്യൂയോര്‍ക്ക്: രണ്ട് അപ്പാര്‍ട്ടുമെന്റുകളിലായി നടന്ന വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും കൗമാരക്കാരന് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. നെവാഡയിലെ രണ്ട് അപ്പാര്‍ട്ടുമെന്റുകളിലായാണ് വെടിവെപ്പ് നടന്നത്. പ്രതിയെന്ന് സംശയിക്കുന്ന 57 കാരനായ എറിക് ആഡംസ് ആത്മഹത്യ ചെയ്തുവെന്ന് നോര്‍ത്ത് ലാസ് വെഗാസ് പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രിയാണ് നോര്‍ത്ത് ലാസ് വെഗാസില്‍ വെടിവെപ്പുണ്ടായത്. 10 മണിക്ക് ശേഷം ആദ്യ അപ്പാര്‍ട്ട്‌മെന്റില്‍ വെടിവെപ്പ് നടന്നു. അവിടെ വെടിയേറ്റ നിലയില്‍ രണ്ട് സ്ത്രീകളെ കണ്ടെത്തിയിരുന്നു. 40 വയസുള്ള ഒരാളും 50 വയസുള്ള മറ്റൊരു സ്ത്രീയും. ഇരുവര്‍ക്കും മാരകമായി വെടിയേറ്റതായി പൊലീസ് പറഞ്ഞു.

വെടിവെയ്പ്പിന് ഇരയായ മൂന്നാമത്, 13 വയസ്സുള്ള പെണ്‍കുട്ടിയെയും അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടെത്തി. കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam