മുൻ ഭര്‍ത്താവ് വീട്ടിലെത്തി ആക്രമിച്ചു, നഗ്ന ചിത്രങ്ങൾ സുഹൃത്തിന് അയച്ചു കൊടുത്തു; തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്തു

JUNE 25, 2024, 9:52 PM

തിരുവനന്തപുരം: മണികണ്ഠേശ്വരത്ത് സ്ത്രീയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം.കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി വിവാഹമോചനം നേടിയത്. തുടർന്ന് മകളുടെ കൂടെ താമസിച്ച്‌ വരുകയായിരുന്നു. 

മുൻ ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മുൻ ഭർത്താവ് യുവതിയുടെ വീട്ടിലെത്തി യുവതിയെ ആക്രമിച്ചുവെന്നും നഗ്ന ദൃശ്യങ്ങള്‍ സുഹൃത്തിന് അയച്ചുകൊടുത്തെന്നും ബന്ധുക്കള്‍ ആരോപിച്ചു.

വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും ബന്ധുക്കളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് വട്ടിയൂർക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസില്‍ യുവതിയുടെ മുൻ ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam