രാജ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റ് 15നെന്ന് സൂചന 

JUNE 25, 2024, 4:10 PM

ഡല്‍ഹി: രാജ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റ് 15-ന് നടക്കുമെന്ന് റിപ്പോർട്ട്. ഡല്‍ഹിയില്‍നിന്ന് മുംബൈ വരെയായിരിക്കും പരീക്ഷണയോട്ടം എന്നാണ് പുറത്തു വരുന്ന വിവരം. 

ബെംഗളൂരുവിലെ ബി.ഇ.എം.എലില്‍ നിർമ്മിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പ്രവർത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെ സംബന്ധിച്ച്‌ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. 

ദീർഘദൂരവണ്ടികളായിട്ടായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകള്‍ ഉപയോഗിക്കുക എന്നും ഇതിന്റെ പരീക്ഷണയോട്ടവും ഉടൻ ഉണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam