കേരളത്തിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പൊതുവിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ 

JUNE 25, 2024, 2:22 PM

ഡൽഹി: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനോട് ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമ‍ര്‍പ്പിക്കാനാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്. പ്ലസ് വൺ സീറ്റ് ലഭിക്കാതെ കേരളത്തിൽ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവമടക്കം ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷൻ്റെ നടപടി ഉണ്ടായിരിക്കുന്നത്. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ താത്പര്യം സംരക്ഷിക്കാനും ക്ഷേമം ഉറപ്പാക്കാനും ഏഴ് ദിവസത്തിനുള്ളിൽ വിഷയം പരിഹരിക്കാൻ സ്വീകരിച്ച നടപടികളടക്കം വിശദീകരിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam