മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി; ജാമ്യം നല്‍കിയ വിചാരണ കോടതി ഉത്തരവിന് ഡല്‍ഹി ഹൈക്കോടതിയുടെ സ്‌റ്റേ

JUNE 25, 2024, 3:18 PM

ഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി. കെജ്രിവാളിന് ജാമ്യം നല്‍കിയ റൗസ് അവന്യൂ കോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തതായി റിപ്പോർട്ട്. ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയിലാണ് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 

അതേസമയം വിചാരണ കോടതി കേസ് സംബന്ധിച്ച്‌ കാര്യങ്ങള്‍ മനസ്സിയിരുത്തിയിട്ടില്ലെന്നണ് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി വിമർശിച്ചു. കേസില്‍ തങ്ങളുടെ പക്ഷം വാദിക്കാൻ ആവശ്യമായ സമയം വിചാരണ കോടതി നല്‍കിയില്ലെന്ന ഇഡിയുടെ വാദവും ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. 

ജൂണ്‍ 20നാണ് റൗസ് അവന്യൂ കോടതി കെ ജിരിവാളിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഇ.ഡി.നല്‍കിയ അപേക്ഷയില്‍ ജാമ്യത്തിന് സ്റ്റേ നല്‍കി കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇഡിയുടെയും കെജ്രിവാളിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് ഹൈക്കോടതി അന്തിമ വിധി പ്രസ്താവിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam