'അത്ര നിറം വേണ്ട'; ചിക്കൻ കബാബിലും മീൻ വിഭവങ്ങളിലും കൃത്രിമ നിറങ്ങളുടെ ഉപയോഗം പൂർണമായും നിരോധിച്ച്‌ കർണാടക സർക്കാർ

JUNE 25, 2024, 1:23 PM

ബെംഗളൂരു: ചിക്കൻ കബാബിലും മീൻ വിഭവങ്ങളിലും കൃത്രിമ നിറങ്ങളുടെ ഉപയോഗം പൂർണമായും നിരോധിച്ച്‌ കർണാടക സർക്കാർ. ഈ വിഭവങ്ങളുടെ സാമ്ബിളുകള്‍ ശേഖരിച്ച്‌ നടത്തിയ ഗുണനിലവാര പരിശോധനയില്‍ അമിത അളവില്‍ കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് സർക്കാർ നടപടി ഉണ്ടായത്. 

പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് നിരോധനമെന്ന് കർണാടക ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചു. ആഹാരപദാർത്ഥങ്ങളില്‍ കൃത്രിമ നിറങ്ങള്‍ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച്‌ അന്വേഷിച്ച്‌ നടപടിയെടുക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറെയും അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം ഈ വിലക്ക് ലംഘിക്കുന്നവർക്ക് കുറഞ്ഞത് 7 വർഷത്തെ തടവുമുതല്‍ ജീവപര്യന്തം വരെയുള്ള ജയില്‍ ശിക്ഷയും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. മാത്രമല്ല ഇത്തരം ഭക്ഷ്യശാലകളുടെ ലൈസൻസും റദ്ദാക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam