പരീക്ഷാ ക്രമക്കേടുകള്‍ക്ക് ജീവപര്യന്തവും 1 കോടി രൂപ പിഴയും ശിക്ഷ; ഓര്‍ഡിനന്‍സ് പാസാക്കി യോഗി സര്‍ക്കാര്‍

JUNE 25, 2024, 7:49 PM

ലക്‌നൗ: കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് പരീക്ഷയിലും ആര്‍ഒ-എആര്‍ഒ പരീക്ഷയിലും ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് പൊതു പരീക്ഷാ ഓര്‍ഡിനന്‍സ് 2024 അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. പരീക്ഷാ ക്രമക്കേടില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപ വരെ പിഴയും ഉള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന നിര്‍ദ്ദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി.

യുപി പോലീസിലെ 60,244 കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്കുള്ള ഏറ്റവും വലിയ റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ഫെബ്രുവരിയില്‍ ചോര്‍ന്നിരുന്നു. പിന്നീട്, റിവ്യൂ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് റിവ്യൂ ഓഫീസര്‍മാര്‍ക്കും (ആര്‍ഒ/എആര്‍ഒ) വേണ്ടിയുള്ള യുപിപിഎസ്സി പ്രിലിമിനറി റിക്രൂട്ട്മെന്റ് പരീക്ഷയും പേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാരണം മാര്‍ച്ചില്‍ റദ്ദാക്കി.

പബ്ലിക് സര്‍വീസ് റിക്രൂട്ട്മെന്റ് പരീക്ഷകള്‍, പ്രമോഷന്‍ പരീക്ഷകള്‍, ബിരുദങ്ങള്‍, ഡിപ്ലോമകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്കുള്ള പ്രവേശന പരീക്ഷകള്‍ എന്നിവയ്‌ക്കെല്ലാം ഓര്‍ഡിനന്‍സ് ബാധകമാവും. 

vachakam
vachakam
vachakam

വ്യാജ ചോദ്യപേപ്പറുകള്‍ വിതരണം ചെയ്യുക, വ്യാജ തൊഴില്‍ വെബ്‌സൈറ്റുകള്‍ സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ശിക്ഷാര്‍ഹമായിരിക്കും. നിയമലംഘകര്‍ക്ക് രണ്ട് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പരീക്ഷ തടസ്സപ്പെട്ടാല്‍, സോള്‍വര്‍ സംഘങ്ങളില്‍ നിന്ന് സാമ്പത്തിക നഷ്ടം വീണ്ടെടുക്കാനും, ഉള്‍പ്പെട്ട കമ്പനികളെയും സേവന ദാതാക്കളെയും സ്ഥിരമായി കരിമ്പട്ടികയില്‍ പെടുത്താനും ഓര്‍ഡിനന്‍സ് അനുവദിക്കുന്നു. ജാമ്യം സംബന്ധിച്ച് കര്‍ശന വ്യവസ്ഥകളും രൂപപ്പെടുത്തിയിട്ടുണ്ട്.

യുപി നിയമസഭാ സമ്മേളനം നടക്കാത്തതിനാലാണ് അടിയന്തരമായി ഓര്‍ഡിനന്‍സ് മാര്‍ഗം തിരഞ്ഞെടുത്തതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam