കൊടുംക്രൂരത; ഡല്‍ഹിയില്‍ പത്തുവയസുകാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി കൊന്നു

JUNE 28, 2024, 8:21 PM

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 10 വയസുകാരിയെ കൂട്ട മാനഭംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തി. ഡല്‍ഹിയിലെ നരേലയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

കുട്ടിയെ വ്യാഴാഴ്ച രാത്രി മുതല്‍ കാണാനില്ലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് പോലീസ് പരാതി നല്‍കിയിരുന്നു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ ഗുരുതര മുറിവുകളും ഉണ്ടായിരുന്നു.

പിന്നീട് നടത്തിയ പരിശോധനയിലാണ് കുട്ടി കൂട്ട മാനഭംഗത്തിനിരയായെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പ്രദേശവാസികളായ രണ്ട് യുവാക്കളെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു.

vachakam
vachakam
vachakam

രാഹുല്‍, ദേവ്ദത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകല്‍, കൂട്ട മാനഭംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.

കുട്ടിയോടൊപ്പം യുവാക്കള്‍ രാത്രി നടന്നു പോകുന്നത് പ്രദേശവാസികള്‍ കണ്ടിരുന്നു. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ഫോറൻസിക് പരിശോധനകളും നടത്തിവരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam