കൊല്‍ക്കത്തയോട് ബൈ പറഞ്ഞ് ബ്രിട്ടാനിയ

JUNE 25, 2024, 2:08 PM

കൊൽക്കത്ത: ഇന്ത്യയിലെ മുൻനിര ഭക്ഷ്യ ഉൽപന്ന കമ്പനിയായ ബ്രിട്ടാനിയ കൊൽക്കത്തയിലെ ഫാക്ടറി അടച്ചുപൂട്ടുന്നു. ബ്രിട്ടാനിയയുടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫാക്ടറിയാണിത്.

കമ്പനിയുടെ തന്ത്രപരമായ പുനഃസംഘടനയുടെ ഭാഗമായാണ്  തീരുമാനം എന്നാണ്  ബ്രിട്ടാനിയ വിശദീകരിച്ചത്. കഴിഞ്ഞ മേയിലാണ് ഫാക്ടറി ഉൽപ്പാദനം നിർത്തിയത്. ഫാക്ടറി അടച്ചുപൂട്ടുന്ന വിവരം ബ്രിട്ടാനിയയിലെ ജീവനക്കാരെയും അറിയിച്ചിട്ടുണ്ട്.

122 സ്ഥിര ജീവനക്കാരും 250 ഓളം കരാര്‍ ജീവനക്കാരും ഉള്‍പ്പെടെ നാന്നൂറോളം ജീവനക്കാരാണ് ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്നത്. സ്വമേധയാ വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും ബ്രിട്ടാനിയ പ്രഖ്യാപിച്ചിട്ടുണ്ട്.പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവര്‍ക്ക് 22 ലക്ഷവും ഏഴ് വര്‍ഷം സര്‍വീസുള്ള ജീവനക്കാര്‍ക്ക് 18 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കും.

vachakam
vachakam
vachakam

മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൻ്റെ വ്യവസായ വിരുദ്ധ നടപടികളുടെ ഫലമാണ് ഫാക്ടറി അടച്ചുപൂട്ടാൻ കാരണമെന്ന് ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

വ്യവസായ സൗഹൃദമല്ലാത്ത സംസ്ഥാനത്തിലേക്കാണ് സംസ്ഥാന സർക്കാർ ബംഗാളിനെ എത്തിച്ചിരിക്കുന്നതെന്ന് ബംഗാൾ ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാർ ആരോപിച്ചു.

എന്നാല്‍, ബ്രിട്ടാനിയ ഫാക്ടറി അടച്ചുപൂട്ടാനുള്ള കാരണം അവരുടെ മാനേജ്‌മെന്റ് തലത്തിലുള്ള പ്രശ്‌നങ്ങളാണെന്നും അതിന് സര്‍ക്കാര്‍ നയങ്ങള്‍ കാരണമായിട്ടില്ലെന്നുമാണ് ടിഎംസിയുടെ നിലപാട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam