സിഡ്കോ മുൻ സെയിൽസ് മാനേജർ ചന്ദ്രമതിയമ്മയ്ക്ക് 3വര്‍ഷം തടവും 29 ലക്ഷം പിഴയും

MAY 23, 2024, 8:37 PM

തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സിഡ്കോ മുൻ സെയിൽസ് മാനേജറും ടോട്ടൽ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മക്ക് 3 വർഷം തടവും 29 ലക്ഷം രൂപ പിഴയും.

തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.2005 ജനുവരി ഒന്ന് മുതൽ 2008 നവംബര്‍ 21 വരെയുള്ള സിഡ്കോ സെയിൽസ് മാനേജരായിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.

തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ ആണ് കേസ് അന്വേഷിച്ചത്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ മുൻ സൂപ്രണ്ട് സി.പി. ഗോപകുമാർ രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഇൻസ്പെക്ടർമാരായിരുന്ന റെജി ജേക്കബ്, അജിത് കുമാർ, അശോകൻ, എസ്.എസ്. സുരേഷ് കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam