'ആത്മപരിശോധന അനിവാര്യം, ജനങ്ങളോട് വിശ്വസ്തതയും വിനയവും കാണിക്കണം';  ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് കത്ത് 

JUNE 25, 2024, 8:45 AM

തിരുവനന്തപുരം: ജനങ്ങളോട് ഇടപെടുമ്പോൾ വിശ്വസ്തതയും വിനയവും കാണിക്കണമെന്നും അസഹിഷ്ണുത പാടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 

ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള കത്തിലാണ് ബിനോയ് വിശ്വത്തിൻ്റെ വിമർശനം. ഇടതുപക്ഷത്തിന് അടിത്തട്ടിലുള്ളവരുമായി പഴയ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും ജനവിശ്വാസം കുറഞ്ഞതിനാൽ ആത്മപരിശോധന അനിവാര്യമാണെന്നും ബിനോയ വിശ്വം കത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയ്‌ക്കെതിരെ വിമർശനം ഉയരുന്നതിനിടെയാണ് ബിനോയ് വിശ്വത്തിൻ്റെ ഓർമ്മപ്പെടുത്തൽ.

യാഥാര്‍ത്ഥ്യങ്ങളെ തൊടാത്ത വ്യാഖ്യാന പാടം കൊണ്ടോ ഉപരിപ്ളവമായ വിശകലന സാമര്‍ത്ഥ്യം കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഇടതുപക്ഷത്തിന് മുന്നില്‍ ഉയര്‍ന്നു വന്നിട്ടുള്ളതെന്നും ബിനോയ് വിശ്വം ഓര്‍മിപ്പിക്കുന്നു.

vachakam
vachakam
vachakam

അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടുതപക്ഷത്തിന് പഴയതു പോലെ ബന്ധമുണ്ടോ? അവര്‍ ഇടതുപക്ഷത്തിന് മേല്‍ അര്‍പ്പിച്ചരിക്കുന്ന വിശ്വാസത്തിന് ഇടിവുണ്ടായാത് എങ്ങനെയാണെന്ന് പരിശോധിക്കണമന്നും ബിനോയ് വിശ്വം ആവശ്യപ്പെടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam