ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ്: സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകാൻ കെകെ രമ

JUNE 25, 2024, 8:35 AM

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഇളവ് നൽകാനുള്ള നീക്കം തടയണം എന്നാവശ്യപ്പെട്ട്   പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കും.

ടി.പി.യുടെ ഭാര്യ കെ.കെ.രമ നോട്ടീസ് നൽകും. രമയുടെ പ്രസംഗവും മുഖ്യമന്ത്രിയുടെ മറുപടിയും ഏറെ നിർണ്ണായകമാകും.

കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ടികെ രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് സ്പെഷ്യൽ ഇളവ് നൽകാനുള്ള വഴി വിട്ട നീക്കം വിവാദമായിരുന്നു.

vachakam
vachakam
vachakam

ടിപി കേസിലെ പ്രതികളുടെ റിപ്പോർട്ട് ചോദിച്ചത് ആഭ്യന്തര വകുപ്പ് ഇറക്കിയ ചട്ട പ്രകാരമെന്നാണ് ജയിൽ സൂപ്രണ്ട് നൽകിയ വിശദീകരണത്തിൽ പറയുന്നത്. ശിക്ഷ ഇളവ് നൽകാനായി 188 തടവുകാരുടെ പട്ടിക തയ്യാറാക്കി. 2022 നവംബറിൽ സംസ്ഥാന സർക്കാർ ഇറക്കിയ മാനദണ്ഡ പ്രകാരമാണ് ടിപി കേസ് പ്രതികളെയും പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ നിന്ന് റിപ്പോര്‍ട്ട് തേടി. 188 പേരുടെയും വിടുതൽ സംബന്ധിച്ചും പൊലീസിൻ്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഒഴിവാക്കൽ നടക്കുന്നതെന്നും ജയിൽ മേധാവിക്ക് നൽകിയ വിശദീകരണത്തിൽ സൂപ്രണ്ട് പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam