വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് അറുതി; കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് യാത്രാക്കപ്പൽ

JUNE 28, 2024, 6:41 PM

തിരുവനന്തപുരം: കൊച്ചിയിൽ നിന്ന് ദുബായിലേക്ക് യാത്രക്കപ്പൽ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു.

യാത്രക്കപ്പൽ പുറത്തിറക്കാൻ രണ്ട് ഏജൻസികളെ തിരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തിലെയും മറ്റ്‌ സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളും വിദേശ തുറമുഖങ്ങളുമായും ബന്ധപ്പെട്ട് ടൂറിസംരംഗത്തും യാത്രക്കപ്പൽ ഒരുക്കും. 

ഇതിനായി 12 കോടി രൂപ ആദ്യഘട്ടത്തിൽ അനുവദിക്കും. വിഴിഞ്ഞം തുറമുഖം ആരംഭിക്കുന്നതോടെ ടൂറിസം, കയറ്റുമതി തുടങ്ങി വിവിധ മേഖലകളിൽ സഹകരണ മേഖല സജീവമാകും.

vachakam
vachakam
vachakam

ജൂൺ, ജൂലൈ മാസങ്ങളിൽ വിചാരണ നടത്തും. തുറമുഖം എത്രയും വേഗം കമ്മീഷൻ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

ചൈനയിൽ നിന്ന് 32 ക്രെയിനുകൾ എത്തിച്ചു. കണ്ടെയ്നർ ബർത്തും റാമ്പുകളും പൂർത്തിയായി. ബൈപ്പാസും റോഡും അന്തിമഘട്ടത്തിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam