ബോച്ചേ ടീ കൂപ്പൺ വിറ്റു :  അംഗീകൃത ഭാഗ്യക്കുറി ഏജൻസി സസ്‌പെൻഡ് ചെയ്തു

JUNE 28, 2024, 5:55 PM

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ എച്ച്-3714 നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള അടൂർ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ലോട്ടറി ഏജൻസി സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടർ എസ്.എബ്രഹാം റെൻ സസ്‌പെൻഡ് ചെയ്തു.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അംഗീകൃത ഏജന്റായിരിക്കെ ബോച്ചേ ടീ എന്ന ഉത്പന്നവും അതോടൊപ്പമുള്ള നറുക്കെടുപ്പ് കൂപ്പണും വിൽക്കുന്നതായി സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വാർത്ത പ്രചരിച്ചിരുന്നു.

വകുപ്പു നിർദേശപ്രകാരം അടൂർ അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ നടത്തിയ  പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി. 

vachakam
vachakam
vachakam

ബോച്ചേ ടീ നറുക്കെടുപ്പ് സ്വകാര്യ ലോട്ടറി വ്യാപാരമാണെന്നും ഇതിനെതിരേ ലോട്ടറി റഗുലേഷൻ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ സംസ്താന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ മേപ്പാടി പോലീസ് ക്രൈം 235/24 ആയി കേസന്വേഷണം നടക്കുന്നുണ്ട്. 

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർ സ്വകാര്യ നറുക്കെടുപ്പ് പദ്ധതികളുടെ ഭാഗമാകുന്നത് പൊതു താൽപര്യ വിരുദ്ധവും ലോട്ടറി റെഗുലേഷൻ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനവുമാണ്. നിയമവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി 2005-ലെ കേരളാ പേപ്പർ ലോട്ടറീസ് (റെഗുലേഷൻ) ചട്ടങ്ങളിലെ 5(5) ചട്ട പ്രകാരമാണ് ഷിനോ കുഞ്ഞുമോന്റെ ഏജൻസി സസ്‌പെൻഡ് ചെയ്തിട്ടുള്ളത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam