കാട്ടുപന്നി കുറുകെ ചാടി; മലപ്പുറത്ത് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം 

JUNE 28, 2024, 3:57 PM

മലപ്പുറം: മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചതായി റിപ്പോർട്ട്. എടവണ്ണ പാലപ്പറ്റയിലാണ് അപകടം ഉണ്ടായത്. അരീക്കോട് സ്വദേശി പൂവഞ്ചേരി അബ്ദുൾ ഹമീദാണ് മരിച്ചത്. 12 മണിയോടെയാണ് അപകടം നടന്നത്. 

പന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ഇദ്ദേഹത്തിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അതേസമയം പ്രദേശത്ത് കാട്ടുപന്നി ഉൾപ്പെടെയുള്ളവരുടെ ശല്യം രൂക്ഷമാണെന്ന് ഏറെ നാളായി പ്രദേശവാസികൾ പരാതി പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങളിൽ അധികൃതരുടെ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam