കിട്ടാനുള്ളത് 60 കോടി; അയ്ഷ ഗോൾഡിൽ നിക്ഷേപം നടത്തിയവർ സമരത്തിൽ

JUNE 25, 2024, 9:10 AM

കണ്ണൂർ പാപ്പിനിശ്ശേരിയിലെ അയ്ഷ ഗോൾഡിൽ നിക്ഷേപം നടത്തി വഞ്ചിക്കപ്പെട്ടവർ സമരത്തിൽ. 2000ലധികം പേർക്കായി 60 കോടിയോളം രൂപ തിരികെ നൽകാനുണ്ടെന്നാണ് പരാതി.

കമ്പനിയുടെ ആസ്തികൾ വിറ്റ് പണം നൽകാമെന്ന ഉടമകളുടെ ഉറപ്പ് പാഴായതോടെ നിയമനടപടിക്ക് ഒരുങ്ങുകയാണ് നിക്ഷേപകരും.

പത്തിലധികം ഷോറൂമുകളുണ്ടായിരുന്ന സ്ഥാപനമാണ്  പാപ്പിനിശ്ശേരിയിലെ അയ്ഷ ഗോൾഡ്. രണ്ടായിരത്തോളം ആളുകളിൽ നിന്ന് പണവും സ്വർണവും നിക്ഷേപമായി വാങ്ങി.

vachakam
vachakam
vachakam

2020 വരെ പ്രതിമാസം നിക്ഷേപകർക്ക് വാഗ്ദാനം ചെയ്ത തുക നൽകിയിരുന്നു.എന്നാൽ ഉടമ അഷ്റഫിൻ്റെ മരണത്തോടെ സ്ഥാപനം തകർന്നു. പിന്നീട് നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടു.

ഒരു ലക്ഷം രൂപയ്ക്ക് മാസത്തിൽ 900 രൂപ വീതമാണ് ലാഭവിഹിതം നൽകിയിരുന്നത്.   സ്വത്തുവകകൾ വിറ്റ് പണവും സ്വർണവും തിരികെ നൽകാമെന്ന ഉറപ്പുകൾ നടപ്പായില്ല. വഞ്ചിക്കപ്പെട്ടവർ കൂട്ടായ്മകളുണ്ടാക്കിയാണ് സമരം തുടങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam