തൊഴിലിടത്തെ പ്രതിഷേധം മൗലിക അവകാശമല്ല, തൊഴിലുടമയ്ക്ക് തടസ്സം സൃഷ്ടിക്കരുത് 

JUNE 25, 2024, 10:01 AM

കൊച്ചി: സമരക്കാർക്ക് ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധിക്കാൻ മൗലികാവകാശമില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് ഡോ.കൗസർ എടപ്പഗട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജോലിസ്ഥലത്ത് സമാധാനപരമായ പ്രതിഷേധം പരമമായ അവകാശമല്ല. തൊഴിലുടമയെ തടസ്സപ്പെടുത്താതെ പ്രതിഷേധം സംഘടിപ്പിക്കണം. തടസ്സമുണ്ടായാൽ ഈ അവകാശം ഇല്ലാതാകുമെന്നും കോടതി ഓർമിപ്പിച്ചു. തൊഴിലുടമയെ ഭീഷണിപ്പെടുത്തി അവകാശം വിനിയോഗിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

ആലുവയില്‍ ഫെഡറല്‍ ബാങ്കിന്റെ കേന്ദ്ര ഓഫീസിന്റെയും സമീപത്തുള്ള ശാഖകളുടെയും പരിസരത്ത് ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന പ്രതിഷേധത്തിനെതിരെ ബാങ്ക് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

vachakam
vachakam
vachakam

പ്രതിഷേധ യോഗം, ധർണ, പ്രകടനം, പന്തൽ കെട്ടൽ, മുദ്രാവാക്യം വിളിക്കൽ തുടങ്ങിയവ സെൻട്രൽ ഓഫീസിൻ്റെയും ശാഖകളുടെയും 50 മീറ്ററിനുള്ളിൽ അനുവദിക്കരുതെന്ന് ഉത്തരവിട്ടാണ് കോടതി ഹർജി തീർപ്പാക്കിയത്.

നോര്‍ത്ത് പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവിനെതിരെയാണ് ഫെഡറല്‍ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചത്. ബാങ്കിന്റെ 200 മീറ്റര്‍ ദൂരപരിധിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത് നേരത്തെ ആലുവ മജിസ്‌ട്രേറ്റ് കോടതി വിലക്കിയിരുന്നു. അതില്‍ പറവൂര്‍ അഡീഷണല്‍ ജില്ലാക്കോടതി ഭേദഗതി വരുത്തി. ഇത് ചോദ്യം ചെയ്തായിരുന്നു ഫെഡറല്‍ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam