ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥിനികളെ വടികൾ കൂട്ടിക്കെട്ടി മർദ്ദിച്ചതായി പരാതി

JUNE 25, 2024, 10:00 AM

കോഴിക്കോട്: സ്വകാര്യ ട്യൂഷൻ സെന്ററിലെ അധ്യാപകർ വിദ്യാർത്ഥിനികളെ ക്രൂരമായി മർദ്ദിച്ചതായി പരാതി. 

പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ വടികൾ കൂട്ടിക്കെട്ടി മർദ്ദിച്ചു എന്നാണ് പരാതി. കുട്ടികളെ രക്ഷിതാക്കൾ പിന്നീട് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോഴിക്കോട് കൊടുവള്ളിയിൽ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററിനെതിരെ പരാതിയുമായി കുട്ടികളുടെ രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചു.

vachakam
vachakam
vachakam

ട്യൂഷൻ സെന്ററിലെ പ്രിൻസിപ്പലിനും ഇവിടെ പഠിപ്പിക്കുന്ന മറ്റൊരു അധ്യാപകനും എതിരെയാണ് കൊടുവള്ളി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

അധ്യാപകരുടെ ഈ പ്രവൃത്തിക്കെതിരെ ചൈൽഡ് ലൈൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പരാതി നൽകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam