ചരിത്ര നേട്ടം; ഐ.പി.എല്ലിൽ 8000 റൺസ് തികച്ച് കോഹ്ലി!!

MAY 23, 2024, 6:06 PM

അഹമ്മദാബാദ്: ഐപിഎല്ലിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം വിരാട് കോഹ്‌ലി. ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ എലിമിനേറ്റർ മത്സരത്തിൽ ഐപിഎല്ലിൽ 8000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനായി വിരാട് കോഹ്ലി.

ഇന്നലെ ഐപിഎല്ലിൽ 29 റൺസ് നേടിയപ്പോൾ കോലി 8000 റൺസ് തികച്ചു. 224-ാം ഇന്നിംഗ്സിലാണ് കോലിയുടെ നേട്ടം. എട്ട് സെഞ്ചുറികളും 55 അർധസെഞ്ചുറികളും സഹിതമാണ് 35 കാരനായ കോലി ഐപിഎല്ലിൽ 8000 റൺസ് തികച്ചത്.

റണ്‍വേട്ടയില്‍ 6769 റൺസെടുത്ത ശിഖർ ധവാൻ ആണ് കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 6628 റൺസെടുത്ത രോഹിത് ശർമ്മ റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഈ സീസണിൽ 15 കളിയിൽ 741 റൺസാണ് കോലിയുടെ സമ്പാദ്യം.

vachakam
vachakam
vachakam

ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയും ഉൾപ്പടെയാണിത്. 62 ഫോറും 38 സിക്സുമാണ് കോലി ഈസീസണിൽ നേടിയത്.  2016ല്‍ നേടിയ 973 റണ്‍സാണ് കോലിയുടെ ഒരു സീസണിലെ മികച്ച പ്രകടനം.

ഈ സീസണില്‍ ബെംഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 3000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam