തിരുവനന്തപുരം: ചട്ടം മറികടന്ന് ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശ പട്ടിക തയ്യാറാക്കിയത് സിപിഎം നേതാവ് പി ജയരാജൻ അംഗമായ ജയിൽ ഉപദേശക സമിതിയെന്ന് റിപ്പോർട്ട്.
ഹൈക്കോടതി വിധി മറികടന്നാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ മുന്നിട്ടിറങ്ങുന്നത്.
പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞതായാണ് വിവരം.
ഇന്നലെയാണ് ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം പുറത്തുവന്നത്. വിഷയത്തില്‍ ഗവര്‍ണറെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
നിയമ സഭയില്‍ നാളെ വിഷയം ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്