വരുന്നു കേരളത്തിൽ 100 കൂൺ ഗ്രാമങ്ങൾ

JUNE 27, 2024, 6:37 PM

കൊല്ലം: കൃഷി വകുപ്പ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ മുഖേന കൂൺ കൃഷി പ്രാത്സാഹിപ്പിക്കുന്നതിയി ഉൽപ്പാദനം, സംസ്‌കരണം, മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂൺ 28നു വൈകിട്ട് മൂന്നിന് കൊല്ലം ഏരൂരിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും.

കാർഷികമേഖലയിൽ സ്ത്രീകൾക്കും യുവാക്കൾക്കും ഉൾപ്പെടെ സർക്കാർ സഹായത്തോടെ സംസ്ഥാന വ്യാപകമായി 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്.

100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾക്ക് പുറമേ 2 വൻകിട കൂൺ ഉൽപ്പാദന യൂണിറ്റും, 1 കൂൺ വിത്തുത്പാദന യൂണിറ്റ്, 3 കൂൺ സംസ്‌കരണ യൂണിറ്റ്, 2 പാക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം.

vachakam
vachakam
vachakam

പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ കർഷകർക്കായി സമഗ്രമായ  പരിശീലന പരിപാടികളും  നടപ്പിലാക്കും.ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച്  കാർഷിക സെമിനാറുകളും, കാർഷിക പ്രദർശന വിപണന മേളയും സംഘടിപ്പിക്കുന്നു. ജനപ്രതിനിധികളും, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam