യാക്കോബായ ഓർത്തഡോക്സ് പള്ളിത്തർക്കം; പള്ളികൾ ഏറ്റെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

JUNE 27, 2024, 3:34 PM

കൊച്ചി: യാക്കോബായ-ഓർത്തഡോക്‌സ്  പള്ളി തർക്കത്തിൽ പള്ളികൾ ഏറ്റെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കോടതി ഉത്തരവ് ഉടൻ നടപ്പാക്കുമെന്ന് വ്യക്തമാക്കിയ സർക്കാർ ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് നടപടികൾ വൈകിപ്പിക്കുന്നതെന്നും അറിയിച്ചു.

ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചപ്പോൾ വലിയ എതിർപ്പാണ് വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. തർക്കമുള്ള ആറ് പള്ളികൾ സംബന്ധിച്ച് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. കോടതി ഉത്തരവ് കണക്കിലെടുത്ത് അടുത്ത ദിവസം തന്നെ പള്ളികൾ ഏറ്റെടുക്കുമെന്നാണ് സർക്കാരിൻ്റെ വിശദീകരണം.

vachakam
vachakam
vachakam

യാക്കോബായ ഓർത്തഡോക്സ് പളളിത്തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി  കടുത്ത വിമർശനമുന്നയിച്ചിരുന്നു.

പളളികൾ ഏറ്റെടുത്ത് ഓ‍ർത്തഡോക്സ് വിഭാഗത്തിന്  കൈമാറണമെന്ന  നിർദേശത്തിൽ സർക്കാർ നടപടികൾ വെറും പ്രഹസനമായിപ്പോയെന്ന് സിംഗിൾ ബെഞ്ച്  കുറ്റപ്പെടുത്തി. ഹർജി ജൂലൈ എട്ടിന് പരിഗണിക്കാനായി മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam