ഭൂമി തരം മാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ 1 മുതല്‍ പുതിയ സംവിധാനം

JUNE 27, 2024, 5:12 PM

തിരുവനന്തപുരം: ഭൂമി തരം മാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ 1 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്ന നിര്‍വ്വചനത്തില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്നാല്‍ "ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ താഴെയല്ലാത്ത സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍" എന്ന് ഭേദഗതി നിലവില്‍ വന്ന സാഹചര്യത്തില്‍ ജൂലൈ ഒന്നു മുതല്‍ 27 ആര്‍.ഡി.ഓ/സബ്കളക്ടര്‍ മാര്‍ കൈകാര്യം ചെയ്തിരുന്ന തരം മാറ്റ അപേക്ഷകള്‍  ഇനി മുതല്‍ 71 അധികാര സ്ഥാനങ്ങള്‍  കൈകാര്യം ചെയ്യും.

ഡെ. കളക്ടര്‍മാരെ സഹായിക്കാന്‍ 68 ജൂനിയര്‍ സൂപ്രണ്ട് തസ്തികയും 181 ക്ലര്‍ക്ക് തസ്തികയും മുമ്പ് തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സര്‍വ്വെയര്‍മാരെ താല്കികമായി നിയമിക്കാനും 220 വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാനും ഉത്തരവ് പുറപ്പെടുവിച്ചു.

vachakam
vachakam
vachakam

ജൂലായ് 1 മുതല്‍ പുതിയ രീതി നടപ്പിലാക്കുന്നതിന് ആവശ്യമായ സോഫ്റ്റ് വെയര്‍ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനവും പൂര്‍ത്തികരിച്ചു കഴിഞ്ഞു. 

ഭൂമി തരം മാറ്റത്തിനായി ദിവസേന നൂറുക്കണക്കിന് അപേക്ഷകള്‍ ഓരോ ആര്‍.ഡി.ഓ ഓഫീസുകളിലും ലഭിക്കുന്നത്. സ്വതവേ ജോലിത്തിരക്കുള്ള ആര്‍.ഡി.ഓ ഓഫീസുകളില്‍ ഇത്തരത്തില്‍ കുന്നുകൂടിയ പതിനായിരക്കണത്തിന് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വന്നു. സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ മുന്‍ഗണന നല്‍കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തരം മാറ്റ നടപടികള്‍ ഓണ്‍ലൈനാക്കി.

ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖേന 990 ജീവനക്കാരെ താല്‍ക്കാലികമായി 6 മാസത്തേക്ക് നിയമിക്കാനും 340 വാഹനങ്ങള്‍ അനുവദിച്ചും ഐ.റ്റി അനുബന്ധ ഉപകരണങ്ങള്‍ക്കായി 5.99 കോടി രൂപയും അനുവദിച്ചിരുന്നു. വില്ലേജാഫീസുകളിലും താലൂക്കാഫീസുകളിലുമുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിനായി ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി ഓഫീസുകളില്‍ നിന്നുള്ള 779 OA മാരേയും, 243 ടൈപ്പിസ്റ്റ്മാരേയും വില്ലേജ് / താലൂക്ക് ഓഫീസുകളിലേക്ക് പുനര്‍വിന്യസിപ്പിക്കുന്നതിന് ഉത്തരവായി.

vachakam
vachakam
vachakam

ഇത്തരത്തില്‍ ഒ.എ മാരേയും, ടൈപ്പിസ്റ്റ്മാരേയും പുനര്‍വിന്യസിച്ചു. ഈ സംവിധാനങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയായിരിക്കും ജൂലൈ 1 മുതല്‍ താലൂക്കടിസ്ഥാനത്തില്‍ തരം മാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam