നെഹ്‌റു ട്രോഫി വള്ളംകളി; ഉദ്ഘാടകനായി ധോണി എത്തിയേക്കും 

JUNE 27, 2024, 7:46 PM

ആലപ്പുഴ: 70ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടകനായി എം എസ് ധോണി എത്തിയേക്കുമെന്ന് റിപ്പോർട്ട്. സബ് കളക്ടർ സമീർ കിഷന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായുള്ള ശ്രമം ആരംഭിച്ചതായാണ് വിവരം. ലണ്ടനിലുള്ള താരം എത്തുന്ന കാര്യത്തില്‍ ഇതുവരെയും ഉറപ്പ് ലഭിച്ചിട്ടില്ല.

67-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കർ പങ്കെടുത്തിരുന്നു. 10നാണ് നെഹ്‌റു ട്രോഫി വള്ളംകളി.

ജൂലൈ 2 വരെ വള്ളം കളിക്കുള്ള ഭാഗ്യ ചിഹ്നം പൊതുജനങ്ങള്‍ക്ക് വരച്ച്‌ നല്‍കാം. തിരഞ്ഞെടുക്കുപ്പെടുന്ന സൃഷ്ടിക്ക് 10,001 രൂപയും സമ്മാനമായി നല്‍കും.

vachakam
vachakam
vachakam

എ4 സെസ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ചിത്രങ്ങള്‍ അയക്കേണ്ടത്. എൻട്രികള്‍ക്കൊപ്പം പേരും വിലാസവും ഉണ്ടായിരിക്കണം.എൻട്രികള്‍ അയക്കേണ്ട വിലാസം: കണ്‍വീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവില്‍ സ്റ്റേഷൻ, ആലപ്പുഴ- 688001

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam