ഡെല്‍ഹിയിലെ ലേഡി ശ്രീറാം കോളേജിനും ശ്രീ വെങ്കിടേശ്വര കോളേജിനും ബോംബ് ഭീഷണി; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു

MAY 23, 2024, 7:16 PM

ന്യൂഡെല്‍ഹി: ഡെല്‍ഹി സര്‍വകലാശാലയിലെ ലേഡി ശ്രീറാം കോളജിലേക്കും ശ്രീ വെങ്കിടേശ്വര കോളജിലേക്കും വ്യാഴാഴ്ച ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കോളുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനസേനയും ഡെല്‍ഹി പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ നടത്തുന്നു. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിന് വ്യാജ ഭീഷണി ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. നേരത്തെ ഡെല്‍ഹി-എന്‍സിആര്‍ മേഖലയിലെ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും സമാനമായ ഭീഷണികള്‍ ലഭിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ കര്‍ണാടകയിലെ ബെംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലുള്‍പ്പെടെ മൂന്ന് ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു.

ഏപ്രില്‍ 30 ന് ഡെല്‍ഹിയിലെ ചാച്ചാ നെഹ്റു ആശുപത്രിക്ക് ഭീഷണി ഉണ്ടായതോടെയാണ് സംഭവങ്ങളുടെ പരമ്പര ആരംഭിച്ചത്. തുടര്‍ന്ന് മെയ് 1 ന് 150 സ്‌കൂളുകള്‍ക്കും ഭീഷണിയുണ്ടായി. റഷ്യ ആസ്ഥാനമായുള്ള മെയിലിംഗ് സേവന കമ്പനിയില്‍ നിന്നാണ് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയത്.

vachakam
vachakam
vachakam

മെയ് 12 ന് സൈപ്രസ് ആസ്ഥാനമായുള്ള മെയിലിംഗ് സേവന കമ്പനിയില്‍ നിന്ന് ഇരുപത് ആശുപത്രികള്‍ക്കും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനും ഉത്തര റെയില്‍വേയുടെ ഡെല്‍ഹിയിലെ സിപിആര്‍ഒ ഓഫീസിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. മെയ് 14-ന് ഇതേ സൈപ്രസ് ആസ്ഥാനമായുള്ള മെയിലിംഗ് സര്‍വീസ് കമ്പനിയില്‍ നിന്ന് ഡല്‍ഹിയിലെ ഏഴ് ആശുപത്രികള്‍ക്കും തിഹാര്‍ ജയിലിനും ബോംബ് ഭീഷണിയുണ്ടായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam