കൂടംകുളത്തിന് പുറമെ കൂടുതല്‍ ആണവ റിയാക്റ്ററുകള്‍ നിര്‍മിക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് റഷ്യ

MAY 23, 2024, 8:03 PM

ന്യൂഡെല്‍ഹി: കൂടംകുളത്തെ ആണവോര്‍ജ പദ്ധതിക്ക് പുറമെ പുതിയ സ്ഥലത്ത് ഉയര്‍ന്ന ശേഷിയുള്ള ആണവ യൂണിറ്റുകള്‍ നിര്‍മിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് റഷ്യന്‍ ആണവ ഏജന്‍സി. ആണവോര്‍ജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തില്‍ ഇന്ത്യയുമായി ഹകരണം വിപുലീകരിക്കുമെന്നും റഷ്യന്‍ ഏജന്‍സി വ്യക്തമാക്കി. 

റഷ്യയിലെ സെവര്‍സ്‌കില്‍ ഇന്ത്യയുടെ അറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ അജിത് കുമാര്‍ മൊഹന്തിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റോസാറ്റം സ്റ്റേറ്റ് ആറ്റോമിക് എനര്‍ജി കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍ അലക്‌സി ലിഖാചേവ് ഇക്കാര്യം അറിയിച്ചത്. 

'സമാധാന ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉപയോഗിക്കുന്ന മേഖലയില്‍ ഇന്ത്യയുമായുള്ള സഹകരണം ഗൗരവമായി വിപുലീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇന്ത്യയിലെ ഒരു പുതിയ സ്ഥലത്ത് റഷ്യ രൂപകല്‍പ്പന ചെയ്ത ഉയര്‍ന്ന ശേഷിയുള്ള ആണവോര്‍ജ്ജ യൂണിറ്റുകളുടെ നിര്‍മ്മാണം' ഇതില്‍ ഉള്‍പ്പെടുന്നു,' റോസാറ്റം പുറത്തിറക്കിയ പ്രസ്താവനയില്‍ ലിഖാചേവ് പറഞ്ഞു.

vachakam
vachakam
vachakam

1000 മെഗാവാട്ട് വീതമുള്ള ആറ് ലൈറ്റ് വാട്ടര്‍ ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കുന്ന തമിഴ്നാട്ടിലെ കൂടംകുളം ആണവോര്‍ജ്ജ പദ്ധതിയുടെ നിര്‍മ്മാണത്തില്‍ റഷ്യ നിലവില്‍ ഇന്ത്യയെ സഹായിക്കുന്നു. 2002 ലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. ആദ്യത്തെ റിയാക്ടര്‍ 2014-ല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു, രണ്ടാമത്തേത് 2016-ലും. രണ്ട് റിയാക്ടറുകളുടെ പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഡിസംബറില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ റഷ്യന്‍ സന്ദര്‍ശന വേളയില്‍ കൂടംകുളം പദ്ധതിയുടെ അഞ്ചാമത്തെയും ആറാമത്തെയും റിയാക്ടറുകളുടെ നിര്‍മാണം സംബന്ധിച്ച കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam