കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചതായി റിപ്പോർട്ട്. കൈതപ്പൊയിൽ സ്വദേശി കളപ്പുരക്കൽ ജോയ് (65)ആണ് മരിച്ചത്.
രാവിലെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ജോയ് മരിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മാനന്തവാടിയിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് ഇദ്ദേഹത്തെ ഇടിച്ചുവീഴ്ത്തിയത്.
ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്