സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സിപിഐഎമ്മിൽ നിന്ന് സഹായം ലഭിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാർട്ടി പുറത്താക്കിയ മനു തോമസ് 

JUNE 25, 2024, 12:36 PM

സിപിഐഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് കണ്ണൂരില്‍ പാര്‍ട്ടി പുറത്താക്കിയ യുവനേതാവ് മനു തോമസ് രംഗത്ത്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് സഹായം ലഭിച്ചെന്നാണ് മനു തോമസിന്റെ ആരോപണം. പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചത് മനസ് മടുത്തത് കൊണ്ടാണെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസ് പ്രതികരിച്ചു.

ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ പാര്‍ട്ടി നിലപാടെടുത്തെങ്കിലും അത് വളരെ വൈകിപ്പോയെന്നും അപ്പോഴേക്കും പാര്‍ട്ടിയെ വിഴുങ്ങാന്‍ മാത്രം അവര്‍ വളര്‍ന്നുകഴിഞ്ഞിരുന്നെന്നും മനു പറഞ്ഞു. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ വിഷയങ്ങളില്‍ പാര്‍ട്ടി ആകെ ഗ്രസിച്ചുനിന്ന ഘട്ടത്തില്‍ ഇതിനെതിരെ പ്രതികരിച്ച തങ്ങള്‍ ബലിയാടുകളാക്കപ്പെട്ടുവെന്നും മനുതോമസ് ആരോപിച്ചു.

പാര്‍ട്ടിയ്ക്ക് തിരുത്താന്‍ പരിമിതികളുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാനഭാരവാഹി എം ഷാജിറിനെതിരെ പരാതി നല്‍കിയിരുന്നു. മനസുമടുത്താണ് പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നതെന്നും മനു തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam