ഫീസ് കുറച്ചിട്ടും രക്ഷയില്ല; അഡ്മിഷൻ സീസൺ ആരംഭിച്ചിട്ടും കുട്ടികളെ കിട്ടാതെ കുഴങ്ങി എജ്യൂടെക് സ്ഥാപനമായ ബൈജൂസ്

MAY 10, 2024, 7:36 PM

അഡ്മിഷൻ സീസൺ ആരംഭിച്ചിട്ടും കുട്ടികളെ കിട്ടാതെ കുഴങ്ങി എജ്യൂടെക് സ്ഥാപനമായ ബൈജൂസ്. ജീവനക്കാരിൽ ഭൂരിഭാഗത്തിനും ഒരു കോഴ്‌സോ സബ്‌സ്‌ക്രിപ്ഷനോ പോലും വിൽക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് കമ്പനിയെ ആശങ്കയിലാക്കുന്നത്. 

ബൈജൂസിന്റെ വിവിധ പാക്കേജുകൾക്കുള്ള വില 30% വരെ കുറച്ചിട്ടും വിൽപന നടത്താനാകാത്തത് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കും എന്നാണ് വിലയിരുത്തൽ. വരുമാനം വർധിപ്പിക്കുന്നതിനായി കോഴ്‌സ് ഫീസിൽ കമ്പനി വൻ വെട്ടിക്കുറവ് വരുത്തിയിരുന്നു. കോഴ്‌സ് ഫീസ് 30-40 ശതമാനം കുറയ്ക്കുകയും വിൽപ്പന ഇൻസെന്റീവ് 50-100 ശതമാനം വർധിപ്പിക്കുകയും ചെയ്ത് കൂടുതലായി വിദ്യാർത്ഥികളെ ആകർഷിക്കാനായിരുന്നു ബൈജൂസിന്റെ പദ്ധതി. ബൈജൂസ് ലേണിംഗ് ആപ്പിന്റെ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ ചെലവ്   നികുതികൾ ഉൾപ്പെടെ 12,000 രൂപയാക്കി കുറച്ചിട്ടുണ്ട് . വാർഷിക ഫീസ് 24,000 രൂപയാണ്.

അതേസമയം ജീവനക്കാരുടെ ശമ്പള വിതരണം ബൈജൂസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകില്ലെന്നും ശമ്പളം പെട്ടെന്ന് വിതരണം ചെയ്യുമെന്നും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ജീവനക്കാർക്ക് പ്രതീക്ഷ നഷ്ട്ടമായ അവസ്ഥയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam