10 ലക്ഷം രൂപ വാങ്ങി നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം; അഞ്ചുപേർ അറസ്റ്റിൽ

MAY 6, 2024, 6:51 PM

 ജയ്പൂർ: ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ മൂന്നു എംബിബിഎസ് വിദ്യാർഥികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. പരീക്ഷ എഴുതേണ്ട കുട്ടിക്ക് പകരം പരീക്ഷ എഴുതാനെത്തിയ എംബിബിഎസ് വിദ്യാർത്ഥിയും സഹായികളും രാജസ്ഥാനിലെ ഭരത്പൂരിൽ അറസ്റ്റിലായി.

10 ലക്ഷം രൂപ വാങ്ങിയാണ് ഇയാൾ പരീക്ഷയെഴുതാനെത്തിയതെന്നാണ് വിവരം. ഡോ. അഭിഷേക് ഗുപ്ത (23), ഡോ. അമിത് ജാട്ട്, ഡോ. രവികാന്ത്, സൂരജ് കുമാർ, രാഹുൽ ഗുർ‌ജാർ‌ എന്നിവരാണ് അറസ്റ്റിലായത്. ഭരത്പുരിലെ മാസ്റ്റർ അദിതേന്ദ്ര സ്കൂളിലാണ് ആൾമാറാട്ടം നടന്നത്. 

രാഹുൽ ഗുർ‌ജാറിനു പകരം പരീക്ഷയെഴുതാനെത്തിയതായിരുന്നു അഭിഷേക്. പരീക്ഷാ ഹാളിലെ ഇൻവിജിലേറ്റർക്കു സംശയം തോന്നി അഭിഷേകിന്റെയും രാഹുലിന്റെയും ഫോട്ടോകൾ പരിശോധിച്ചപ്പോഴാണ് ആൾ‌മാറാട്ടം വ്യക്തമായത്. ഇൻവിജിലേറ്റർ ഉടൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. 

vachakam
vachakam
vachakam

പൊലീസെത്തി അഭിഷേകിനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരുടെ പങ്ക് വ്യക്തമായത്. ഉടൻതന്നെ പൊലീസ് അവരെയും പിടികൂടി. പത്തു ലക്ഷം രൂപ പ്രതിഫലത്തിനാണ് അഭിഷേക് പരീക്ഷയെഴുതാനെത്തിയതെന്നും ഇതിൽ ഒരു ലക്ഷം രൂപ മുൻകൂർ വാങ്ങിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam