ഖാലിസ്ഥാന്‍ ധനസഹായം: കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ലെഫ്. ഗവര്‍ണറുടെ ശുപാര്‍ശ

MAY 6, 2024, 6:51 PM

ന്യൂഡെല്‍ഹി: നിരോധിത ഖാലിസ്ഥാന്‍ അനുകൂല ഭീകര സംഘടനയായ 'സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് രാഷ്ട്രീയ ധനസഹായം സ്വീകരിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണത്തിന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന ശുപാര്‍ശ ചെയ്തു.

1993ലെ ഡല്‍ഹി ബോംബ് സ്ഫോടനക്കേസിലെ പ്രതിയായ ദേവേന്ദ്രപാല്‍ ഭുള്ളറിനെ മോചിപ്പിക്കാനും ഖാലിസ്ഥാന്‍ അനുകൂല വികാരം ഉയര്‍ത്തിപ്പിടിക്കാനും കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പില്‍ നിന്ന് 16 മില്യണ്‍ ഡോളര്‍ കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സക്സേന നടപടി സ്വീകരിച്ചത്.

വേള്‍ഡ് ഹിന്ദു ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ ജനറല്‍ സെക്രട്ടറി അഷൂ മോംഗിയയില്‍ നിന്നാണ് പരാതി ലഭിച്ചതെന്ന് ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു.

vachakam
vachakam
vachakam

ഖാലിസ്ഥാന്‍ ഭീകരനും നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ സ്ഥാപകനുമായ ഗുര്‍പട്വന്ത് സിംഗ് പന്നൂവിന്റെ വീഡിയോയാണ് പരാതിക്കാരന്‍ സമര്‍പ്പിച്ചതെന്ന് ലെഫ്. ഗവര്‍ണര്‍ സക്സേനയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആദ്മി പാര്‍ട്ടിക്ക് 2014-നും 2022-നും ഇടയില്‍ ഖാലിസ്ഥാനി ഗ്രൂപ്പുകളില്‍ നിന്ന് 16 മില്യണ്‍ ഡോളര്‍ ധനസഹായം ലഭിച്ചിട്ടുണ്ടെന്ന് പന്നു ഈ വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്. 

2014-ല്‍ ന്യൂയോര്‍ക്കിലെ ഗുരുദ്വാര റിച്ച്മണ്ട് ഹില്‍സില്‍ വെച്ച് അരവിന്ദ് കെജ്രിവാളും ഖാലിസ്ഥാന്‍ അനുകൂല സിഖുകാരും തമ്മില്‍ നടന്ന രഹസ്യ കൂടിക്കാഴ്ചയും ഉദ്യോഗസ്ഥന്റെ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam